മയില്‍പ്പീലി തുണ്ടുകളെ പുസ്തകതാളിനുള്ളിൽ പെറ്റുപെരുകാനനുവദിച്ച്, മഞ്ചാടിക്കുരുക്കളെ ഒരായുസ്സിന്റെ സമ്പാദ്യമായി കരുതി, കുപ്പിവള പൊട്ടുകളാൽ സ്നേഹo അളന്നു നോക്കിയും, സ്വര്‍ണ്ണചിറകുകള്‍ വച്ച് പകഷികളെ പോലെ പറക്കാന്‍ കൊതിച്ചിരുന്ന ചന്ദമാർന്ന എൻ ബാല്യം...
വാട്സാപ്പ് ഇംഗ്ലീഷ്/ഹിന്ദി ക്ലാസ്
ബാല്യം എന്നു കേൾക്കുമ്പോൾ മുത്തശ്ശിമാർ അവരുടെ ബാല്യത്തെ കുറിച്ച് പങ്ക് വെച്ച അനുഭവങ്ങൾ ആവും. അങ്ങിനെ ഒരു ബാല്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആളുകൾ ചുരുക്കം ആയിരിക്കും. മുത്തശ്ശിമാർ അവരുടെ ബാല്യത്തെ കുറിച്ച് പറയുമ്പോൾ ഉള്ള ഉത്സാഹവും, 60 ലുo 10വയസ്സുള്ളകുട്ടിയുടെ ഊർജവും കൗതുകത്തോടെ നോക്കി കാണുമായിരുന്നു...
കമ്മ്യൂണിസ്റ്റ് പച്ചയിൽ തീരുന്ന നാട്ടുവൈദ്യവുo,ഓലകൊണ്ടുണ്ടാകുന്ന വാച്ചും പീപ്പിയും..കുഞ്ഞികലത്തിൽ വേവുന്ന ചൊറും കറിയും എല്ലാം പഴയ ബാല്യകാല സ്മൃതികളാണ്....ജൂണ് മാസത്തിൽ മഴയെത്തുന്നതോടെ പുതിയ ഉടുപ്പുo ചെരുപ്പും ബാഗും പിടിച്ചു വെള്ള കെട്ടുകളിൽ ചവിട്ടി കളിച്ചും പരസ്പരം കലഹിച്ചും കഥ പറഞ്ഞും പള്ളികൂടത്തിൽ പോകുന്നത് ഇന്നത്തെ കുരുന്നുകൾക് ഹിസ്റ്ററി ക്ലാസ്സിൽ ചരിത്രം കേൾക്കുന്നത് പോലെയാണ്.. ക്ലാസ് മുറിയിലെ ബാബ ബ്ലാക്ക്‌ഷീപ്പും, ജാക്ക് ആൻഡ് ജിലും എല്ലാം വിക്ടറി ചാനലിലേക്കും വാട്ട്സ്ആപ്പ്ഗ്രൂപ്പുകളിലേക്കും,ഗൂഗ്ൾ മീറ്റിലേക്കും വഴി മാറിയപ്പോൾ ഇല്ലാതെ ആയത് കൂർപ്പിച്ചു തീരാറായ പെൻസിലുകളും ,മായ്ച്ചു തേഞ്ഞ റബ്ബറുകളും കോറിയിട്ട പുസ്തകതാളുകളും ആണ്.നാല് ചുമരിനുള്ളിൽ ഓൺലൈൻ ക്ലാസ്സിൽ അദ്ധ്യാപകർ കാമറ ഓൺ ചെയ്യാൻ പറയുമ്പോൾ മേൽകുപ്പായത്തിനായി അലമാര തിരയുന്ന മക്കൾ ആണ് ഇപ്പോൾ നമുക്ക് മുന്നിൽ....ആറാം ക്ലാസ്സിൽ പഠിപ്പിച്ച മേഴ്‌സി ടീച്ചർ,നിങ്ങടെ വീട്ടിലെ സ്വീകരണമുറിയിൽ ഒരു വിഡ്ഢിപെട്ടി ഇല്ലേ അതിന് അടിമപ്പെടരുത് മക്കളെ എന്ന കൂടെ കൂടെ പറയുമായിരുന്നു..എന്നാൽ ഇന്ന് ആ വിഡ്ഢിപെട്ടിക്കും മൊബൈലിലേക്കും മക്കളെ തള്ളി വിടാൻ പെടാ പാട് പെടുകയാണ് മാതാപിതാക്കൾ...
പാട്ടയും കോലും കൊണ്ടുള്ള ഉന്തു സൈക്കിളും കടലാസ് വിമാനങ്ങളും, യൂട്യൂബ് ചനലിലേക്കും ഓൺലൈൻ ഗെയിമുകളിലേക്കും വഴിമാറി.ഏത് പ്രതിസന്ധിയിലും നമ്മൾ കൂടെ പിടിക്കുന്ന വാചകമാണ് "ഈ സമയവും കടന്നു പോകും" എന്നത് ,എന്നൽ ഈ സമയത്തിലൂടെ കടന്നു പോകുന്ന കുരുന്നുകൾ, നാളെയുടെ വാഗ്ദാനങ്ങൾ ,അവരുടെ ഭാവി ഒരു തെല്ലു ആശങ്കയോടെ അല്ലാതെ നോക്കി കാണാൻ വയ്യാതെ ആയിരിക്കുന്നു...കൊറോണ എന്ന മഹാമാരിയിൽ നമുക്ക് നഷ്ടമായ സമ്പാദ്യങ്ങൾ ചിലപ്പോൾ കുറച്ചു കാലത്തെ കഠിന പ്രയത്‌നം കൊണ്ട് നമുക്ക് തിരിച്ചു പിടിക്കാൻ സാധിച്ചേക്കും എന്നാൽ കോറോണയും ഓൺലൈൻ ക്ലാസ്സ്കളും കഴിഞ്ഞു,മക്കളെ വിദ്യാലയമുറ്റത്തേക്ക് വീണ്ടും വിദ്യആകുന്ന വെളിച്ചത്തിന് വേണ്ടി പറഞ്ഞു വിടുമ്പോൾ അവർക്ക് മാനസികമായും പ്രയോഗികമായും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള് കൂടി തരണം ചെയ്യാൻ നാം, ഓരോ മാതാപിതാക്കളും തയ്യാറെടുക്കേണ്ടിയിരിക്കുന്നു...
വാട്സാപ്പ് ഇംഗ്ലീഷ്/ഹിന്ദി ക്ലാസ്
Comments
Post a Comment