ഇംഗ്ലീഷ് ഗുരുവിന്റെ മൊബൈൽ ആപ്പ് വരുന്നു!!!


ഇന്ത്യയിൽ ഓൺലൈൻ പഠനരംഗത്ത് മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് കേരളം-മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഗുരു ക്യാംപസ്. കേരളത്തിലെ ഓൺലൈൻ പഠന രംഗത്ത് ഒട്ടനവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള ഇംഗ്ലീഷ് ഗുരു ക്യാംപസ് ഇപ്പോൾ സ്ഥാപനത്തിന്റെ ഒഫീഷ്യൽ മൊബൈൽ ആപ്പ് പുറത്തിറക്കുകയാണ്.


നമ്മൾ എവിടെയാണെങ്കിലും, അത് വീട്ടിലോ ജോലിസ്ഥലത്തോ യാത്രയിലോ എവിടെയായാലും അവിടെ ഇരുന്ന് പഠനം തുടരാം എന്നതാണ് വിദ്യാര്‍ത്ഥികളെ കൂടുതലായി ഇംഗ്ലീഷ് ഗുരുവിന്റെ പഠനത്തിലേക്ക് ആകര്‍ഷിച്ചത്. മാത്രമല്ല, ഇംഗ്ലീഷ് ഗുരുവിന്‍റെ ട്രെയ്‍നേഴ്സ് രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ പഠനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടാകുന്ന എന്ത് സംശയത്തിനും മറുപടി നല്‍കാന്‍ വാട്‍സാപ്പില്‍ ഓണ്‍ലൈനിലുണ്ടായിരിക്കുകയും ചെയ്യും. ക്ലാസ് എപ്പോള്‍ നടക്കുന്നു അപ്പോള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് ക്ലാസില്‍ പങ്കെടുക്കുക എന്നല്ല, നിങ്ങൾ എപ്പോഴാണോ ഫ്രീ ആവുന്നത് അപ്പോൾ ക്ലാസുകൾ കേൾക്കാം എന്നതാണ് ഇംഗ്ലീഷ് ഗുരുവിന്‍റെ പ്രത്യേക. മാത്രമല്ല, അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ക്ലിയർ ചെയ്യാനുമുള്ള അവസരമുണ്ട്.

പച്ച മലയാളത്തിലൂടെയുള്ള ഇംഗ്ലീഷ് പഠനം, അതാണ് ഇംഗ്ലീഷ് ഗുരുവിന്‍റെ പ്രത്യേകത. ആദ്യം വിദ്യാര്‍ത്ഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനം അറിയാന്‍ ഒരു ടെസ്റ്റ് നടത്തും. അതിന് ശേഷം, ഏത് തരം ക്ലാസാണ് വിദ്യാര്‍ത്ഥിക്ക് നല്ലത് എന്ന് ട്രെയിനേഴ്സ് നിര്‍ദേശിക്കും. വിദ്യാര്‍ത്ഥി എന്നാണ് പൊതുവെ പറയുകയെങ്കിലും പഠനത്തിന് പ്രായപരിധിയില്ല.

പ്രാക്ടീസ് ചെയ്തുകൊണ്ടുള്ള പഠനമാണ് ഇംഗ്ലീഷ് ഗുരു നല്‍കുന്നത്. ഇംഗ്ലീഷ് അറിയാത്തതല്ല, സംസാരിക്കാന്‍ അറിയാത്തതാണ് പലരുടെയും പ്രശ്നം. സംസാരിക്കാനുള്ള മടി മാറ്റിയെടുക്കുക എന്നതാണ് ഇവരുടെ പരിശീലനത്തിന്‍റെ ആദ്യപടി. വാട്‍സാപ്പ് ചാറ്റിംഗ് ഇംഗ്ലീഷിലാക്കിയും, വോയിസ് മേസേജ് അയച്ചും, ഫോണ്‍ വിളിച്ച് സംസാരിച്ചും നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്കൊപ്പം എപ്പോഴും ട്രെയിനേഴ്സ് ഉണ്ടായിരിക്കും. പറയുന്നത് തെറ്റിപ്പോയ്ക്കോട്ടെ, പറഞ്ഞു പറഞ്ഞാണ് തെറ്റ് തിരുത്തപ്പെടുന്നതും ശരിയായി നമ്മള്‍ ഭാഷ കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും എന്ന ആത്മവിശ്വാസമാണ് ഇംഗ്ലീഷ് ഗുരു പകര്‍ന്നു നല്‍കുന്നത്.


മൊബൈൽ ആപ്പ് വരുന്നതോടെ ഇതേ രീതി പിന്തുടരുന്നതോടൊപ്പം മറ്റു പല സവിശേതകളോടെ ആയിരിക്കും ആപ്പ് പുറത്തിറക്കുക എന്ന് ഇംഗ്ലീഷ് ഗുരു ക്യാംപസ് സിഇഒ ശ്രീ. മുഹമ്മദ് ജാസിം അറിയിച്ചു.

ഇംഗ്ലീഷിന് പുറമെ ഹിന്ദി, IELTS Coaching കൂടാതെ കുട്ടികൾക്കായുള്ള പ്രത്യേക ബാച്ചുകളും ഒരുങ്ങുന്നു. എന്തായാലും ഇംഗ്ലീഷ് ഗുരുവിലെ മാറ്റങ്ങൾ കേരളം ചർച്ച ചെയ്യുന്നത് പോലെ ഈ മാറ്റം എങ്ങനെയാണ് കേരള വിദ്യാഭ്യാസത്തെ മാറ്റുന്നതെന്ന് അറിയാനായി നമുക്കു കാത്തിരിക്കാം!



Comments