'TOP 100 EDUCATORS' ലെ മലയാളി സാന്നിധ്യം | കോഡ് ഭാരത്


ഇംഗ്ലീഷ് ഗുരു ക്യാമ്പസ് എന്ന സ്ഥാപനത്തിന്റെ കോ-ഫൗണ്ടറും സി ഇ ഓ യുമായ ശ്രീ മുഹമ്മദ് ജാസിമിനെ 2019 ൽ ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സംരംഭകനായി  തിരഞ്ഞെടിത്തിരുന്നു.

ചണ്ഡീഗഡ്: ചണ്ഡീഗഡ് ആസ്ഥാനമായ കോഡ് ഭാരത് മിഷൻ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച 100 അധ്യാപകരിൽ മലയാളിയും. കാലിക്കറ്റ്-മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഗുരു ക്യാമ്പസ് എന്ന സ്ഥാപനത്തിന്റെ കോ-ഫൗണ്ടറും സി ഇ ഓ യുമായ ശ്രീ മുഹമ്മദ് ജാസിം ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സംരംഭകനായി 2019 ഇൽ തിരഞ്ഞെടുക്കപ്പെട്ട ശ്രീ മുഹമ്മദ് ജാസിമിന് ഇത് രണ്ടാം തവണയാണ് ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുന്നത്. ഈ മാസം പുറത്തിറങ്ങുന്ന അവരുടെ ഇ-മാഗസിൻ 'JOURNEY' യാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുക.

കോഡ് ഭാരത് മിഷൻ തിരഞ്ഞെടുത്ത വ്യക്തികളിൽ ശ്രീ മുഹമ്മദ് ജാസിം ആണ് ഒരേയൊരു മലയാളി. 

ഇംഗ്ലീഷ് ഗുരു ക്യാമ്പസ് എന്ന പുതിയ ഭാഷ പഠനരീതിക്ക് ഇന്ത്യയിൽ കിട്ടിയ പ്രചാരം കണക്കിലെടുത്താണ് 'ജാസിം ഗുരു' എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ മുഹമ്മദ് ജാസിം തിരഞ്ഞെടുക്കപ്പെട്ടത്. 

"കേരളത്തിലെ ഭാഷാ സ്ഥാപനങ്ങളും സംഘടനകളും അദ്ദേഹത്തിന്റെ ഭാഷകൾ പഠിപ്പിക്കുന്ന രീതി പിന്തുടരുന്നുണ്ട്. ചിലർ അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നു. ആളുകളെ സഹായിക്കുന്നതിൽ അദ്ദേഹം എപ്പോഴും സന്തുഷ്ടനാണ്. തന്റെ വിദ്യാർത്ഥികളുമായി സംവദിക്കാൻ അദ്ദേഹം എപ്പോഴും താല്പര്യം കാണിക്കുന്നു. അവരിൽ നിന്ന് പഠിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു, ഏത് കോഴ്സിന്റെയും ഉള്ളടക്കം മനസ്സിലാക്കാൻ അവരെ സഹായിക്കാനും, വേണ്ട നിർദേശങ്ങളും മറ്റും കൊടുത്ത് കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് ഗുണം ലഭിച്ചു എന്നും അദ്ദേഹം ഉറപ്പിക്കുന്നു." കോഡ് ഭാരത് ബ്ലോഗിലൂടെ ചീഫ് സെക്ഷൻ കമ്മിറ്റി മെമ്പർ ശ്രീ അക്ഷയ് അഹൂജ പറഞ്ഞു.

ബ്ലോഗ് വായിക്കാനായി ക്ലിക്ക് ചെയ്യുക: https://journey.codebharat.in/?s=muhammed+jassim

"വിദ്യാർത്ഥികളെ പഠിപ്പിക്കാനോ സഹായിക്കാനോ ഓരോ അധ്യാപകനും വ്യത്യസ്ത രീതികളുണ്ട്. അദ്ദേഹത്തിന്റെ പഠന രീതി എന്നത് വളരെ വ്യത്യസ്തമാണ്.  ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഏറ്റവും മികച്ചത് നൽകാൻ അദ്ദേഹം തന്റെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹം അവരെ സർഗ്ഗാത്മകമാക്കാൻ അനുവദിക്കുന്നു. ആശയവിനിമയം നടത്താൻ അവരെ പഠിപ്പിക്കുന്നു. അവരെ പ്രചോദിപ്പിക്കുകയും വിദ്യാർത്ഥികളെ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. അദ്ദേഹം ഭാഷ പഠിപ്പിക്കുന്നു, അതുവഴി അവരുടെ ദർശനവും ജീവിതത്തോടുള്ള മനോഭാവവും മാറ്റുന്ന സംസ്കാരവും മെച്ചപ്പെടുന്നു. വിദ്യാഭ്യാസ മേഖലയിൽ ചേരാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ച ഘടകമാണിത്. ഒരു കോഴ്സ് പാസാക്കുന്നതിനുപകരം തന്റെ വിദ്യാർത്ഥികൾ മികച്ചതാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു." ശ്രീ അക്ഷയ് അഹൂജ കൂട്ടിച്ചേർത്തു.

കേരളത്തിലുടനീളം പ്രചാരം നൽകിയ വാട്സാപ്പ് ഇംഗ്ലീഷ് പഠന രീതിയിലൂടെ തന്നെ ജാസിം ശ്രദ്ധേയനായിരുന്നു.



2021 -ൽ അദ്ദേഹം "ഇംഗ്ലീഷ് ഗുരു കാമ്പസ്" എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചപ്പോൾ അത് വെല്ലുവിളി നിറഞ്ഞതായിരുന്നു, എന്നാൽ അദ്ദേഹം തന്റെ സഹപ്രവർത്തകരുടെ സഹായത്തോടെ അത് സാധ്യമാക്കി, ഇപ്പോൾ ഈ ആപ്ലിക്കേഷനിലൂടെ ആർക്കും എവിടെ നിന്നും പഠിക്കാൻ കഴിയും. ഇന്ത്യയിലുടനീളം ബ്രാഞ്ചുകളുള്ള ഈ സ്ഥാപനത്തിലൂടെ ഇംഗ്ലീഷ് പഠനം അവരവരുടെ ഭാഷയിൽ നിന്ന് തന്നെ പഠിക്കാൻ എല്ലാവരെയും സഹായിക്കുന്നു.

ഇംഗ്ലീഷ് ഗുരു ക്യാമ്പസ് മൊബൈൽ ആപ്ലിക്കേഷൻ ഇവിടെ ഡൌൺലോഡ് ചെയ്യാം: 

PlayStore: https://play.google.com/store/apps/details?id=co.arya.zhfnf

AppStore: https://apps.apple.com/in/app/my-institute/id1472483563

(Use org code: ZHFNF while signing in on your iPhone)

കേരളത്തിൽ നിന്നും ദേശീയപ്രചാരം നേടിയ ഇംഗ്ലീഷ് ഗുരു പഠനരീതി ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും അത് പല മേഖലയിലും പല നിലങ്ങളിലുള്ള ആളുകളിലേക്കും എത്തണം എന്ന് ആഗ്രഹമുണ്ടെന്നും ശ്രീ ജാസിം പറഞ്ഞു. 

ഇംഗ്ലീഷ് ഗുരുവിന്റെ മൊബൈൽ അപ്ലിക്കേഷൻ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇന്ത്യയിലുടനീളം ഏതു ഭാഷയിൽ നിന്നും ഇംഗ്ലീഷ്-ഹിന്ദി ഭാഷകൾ ആർക്കും പഠിക്കാം എന്നതാണ് ആപ്പിന്റെ പ്രത്യേകത.




Comments