ബാഹുബലിയ്ക്ക് 2 ന് ശേഷം സ്റ്റാർ ഡയറക്ടർ എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രമാണ് ആർ.ആർ.ആർ (രൗദ്രം രണം രുധിരം). രാംചരൺ തേജയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാണ ചെലവ് 450 കോടിയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. രാജമൗലിയിൽ നിന്നും സിനിമാ പ്രേക്ഷകൻ എന്താണോ പ്രതീക്ഷിക്കുന്നത് അതു തന്നെയാണ് അദ്ദേഹം ആർആർആറിലൂടെ കാണികൾക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
എന്നാൽ ഇന്നലെയാണ് ഇതിന്റെ മലയാളം പതിപ്പ് കാണാൻ ഇടയായത്. തീർത്തും നിരാശപ്പെടുത്തി എന്നല്ല, പക്ഷെ മലയാളം പതിപ്പിൽ എന്തോ കുഴപ്പമുണ്ട്. ചില സമയങ്ങളിൽ കൈരളി ടി വി യിൽ പടം കണ്ടുകൊണ്ടിരിക്കുകയാണോ എന്നു തോന്നി. തീയേറ്ററിൽ സീരിയസ് സീനുകളിൽ പ്രേക്ഷകർ കൂടുതലും ചിരിയായിരുന്നു. Sentimental scenes ഡബ് ചെയ്യുന്നതിൽ വളരെയധികം പിശക് പറ്റിയിട്ടുണ്ട്. പിന്നെ എനിക്ക് ചേർച്ച തോന്നതിരുന്നത് രാം ചരൻ ന് വേണ്ടി ഡബ് ചെയ്ത ശബ്ദമാണ്. ശബ്ദം എന്തോ അങ്ങോട്ട് ചേരാത്തത് പോലെ. നമ്മുടെ ചാക്കോച്ചന് വേണ്ടി ഷമ്മി തിലകൻ ശബ്ദം കൊടുത്ത പോലെ ഒരു ഫീൽ. അങ്ങോട്ട് ചേരുന്നില്ല. പിന്നെ പാട്ടുകൾ! പാട്ടുകളുടെ വരികൾ എഴുതുന്നതിൽ തെലുഗു പടങ്ങൾ വളരെയധികം ശ്രദ്ധ ചെലുത്തി വരികയായിരുന്നു. എന്നാൽ ഇവിടെ പാട്ടുകൾ വന്നപ്പോൾ പ്രേക്ഷകർ മുഷിപ്പ് കാണിക്കുന്നത് പോലെ കണ്ടു.
എന്നാൽ അതേ സമയം, ഇത് ഒരു മിഷൻ based കഥ ആയതിനാൽ, അതിനനുസൃതമായി വരികൾ കൂടിയിണക്കിയതാവാനും സാധ്യത ഉണ്ട്.
ആകെ മൊത്തത്തിൽ തമിഴ്, തെലുഗു, ഹിന്ദി പതിപ്പുകളെക്കാൾ comparatively മലയാളം പതിപ്പ് പിന്നിലാണെന്ന് തോന്നുന്നു. പ്രധാന സീനുകളിലെ അതേ ഭാവം പ്രേക്ഷകർക്ക് കിട്ടിയോ എന്നതിൽ ചെറിയ സംശയമുണ്ട്. ചില സീനുകളിൽ ജൂനിയർ എൻ.ടി.ആർ മരിച്ച് അഭിനയിച്ചപ്പോൾ ഡബ്ബിങ് ആര്ടിസ്റ്റിന് അദ്ദേഹത്തിന്റെ ഒപ്പം എത്താൻ സാധിക്കാത്ത പോലെ തോന്നി.
പക്ഷെ പടം ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. തീർച്ചയായും തിയേറ്ററിൽ നിന്ന് തന്നെ കാണണം. രാജമൗലി എന്ന ഡയറക്ടർ വീണ്ടും നമുക്ക് ഒരു ദൃശവിരുന്നൊരുക്കി എന്നു നിസ്സംശയം പറയാം.
പടം ഇറക്കുന്നു, രോമാഞ്ചം കൊള്ളിക്കുന്നു, റിപ്പീറ്റ്!!!
ഈ സിനിമയുടെ വിശദമായ ഒരു review നിങ്ങൾക്ക് ഈ ബ്ലോഗിൽ തന്നെ വായിക്കാം. ഇവിടെ ഞാൻ പ്രദിപാതിച്ചത് മലയാളം version കാണാൻ തീയേറ്ററിൽ പോയപ്പോൾ കാണാൻ കഴിഞ്ഞ ചില കാര്യങ്ങളാണ്. ഇതിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
വാട്‌സ്ആപ്പ് ഇംഗ്ലീഷ്/ഹിന്ദി ക്ലാസുകൾക്കായി: https://wa.me/919895148234
Comments
Post a Comment