ഇതാദ്യമായല്ല ഇംഗ്ലീഷ് ഗുരുവിനെ തേടി അംഗീകാരങ്ങൾ എത്തുന്നത്; പഠനരീതിയിലെ വ്യത്യസ്തതയാണ് ഇവരുടെ മുഖമുദ്ര!!!
കേരളത്തിലെ ആദ്യ വാട്‌സ്ആപ്പ് Language ക്ലാസ്‌റൂം ആയ ഇംഗ്ലീഷ് ഗുരുവിന് ലോകത്തിലെ tech ഭീമൻമാരായ ഗൂഗിളിന്റെ സർട്ടിഫിക്കേഷൻ. ഇതാദ്യമായാണ് കേരളത്തിലെ ഒരു ഭാഷപഠന കേന്ദ്രത്തിന് ഈ ബഹുമതി ലഭിക്കുന്നത്. ഇംഗ്ലീഷ് ഗുരുവിന്റെ സ്ഥാപകനായ ശ്രീ മുഹമ്മദ് ജാസിമിനാണ് അംഗീകാരം ലഭിച്ചത്.
2016 മുതൽ വാട്‌സ്ആപ്പ് വഴി ഭാഷ പഠനം ആരംഭിച്ച ഇംഗ്ലീഷ് ഗുരുവിന് ചെറിയ കാലയളവിൽ തന്നെ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇംഗ്ലീഷ് ഗുരുവിന്റെ പാത പിൻപറ്റി വാട്‌സ്ആപ്പ് ക്ലാസുകളിലേക്ക് കടന്നു വന്ന മറ്റ് കേന്ദ്രങ്ങളുടെ നിര വളരെ വലുത് തന്നെയാണ്. വാട്‌സ്ആപ്പ് വഴിയുള്ള പഠന സാധ്യത introduce ചെയ്ത ഇംഗ്ലീഷ് ഗുരുവിന് ഇതിനു മുൻപ് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇതിൽ എടുത്തു പറയേണ്ട വ്യക്തിത്വമാണ് മുഹമ്മദ് ജാസിം എന്ന അധ്യാപകന്റേത്. ഓരോ കാലഘട്ടത്തിലും അനിവാര്യമായ മാറ്റങ്ങൾ പഠന രീതികളിൽ കൊണ്ട് വരികയും updated ആയിട്ട് നിൽക്കുകയും അതു വഴി ഓരോ വിദ്യാർഥികളുടെയും മനോധൈര്യം നിലനിർത്താനും അദ്ദേഹത്തിന് സാധിക്കുന്നു. മുൻപ് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പല അംഗീകാരങ്ങളും നേടുകയും കഴിഞ്ഞ വർഷത്തെ ഇന്ത്യയിലെ മികച്ച 100 അധ്യാപകരിൽ ഇടം പിടിക്കുകയും ചെയ്ത ഇദ്ദേഹത്തെ തേടിയാണ് ഇപ്പോൾ ഗൂഗിൾ എത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് ഗുരുവിന്റെ കോഴ്സുകളെ കുറിച്ചറിയാനായി ഈ ലിങ്ക് സന്ദർശിക്കുക: http://englishgurucampus.blogspot.com/2021/09/course-details.html
Comments
Post a Comment