IELTS ഇൽ പുതിയ അപ്ഡേറ്റ് വന്നതറിഞ്ഞോ? പുതിയ മാറ്റം കുഴപ്പിക്കുമോ?


British Council IDP ഏറ്റെടുത്തത് മുതൽ IDP യില് നിന്നുള്ള അപ്ഡേറ്റുകൾ ആണ് IELTS വിദ്യാർത്ഥികൾ കാത്തിരിക്കുന്നത്. ഇത്തവണത്തെ update ഒത്തിരി വിദ്യാർത്ഥികളെ ആശയ കുഴപ്പത്തിൽ ആക്കി എന്നാണ് അറിയാൻ കഴിയുന്നത്.

സാധാരണ രീതിയിൽ LRW എന്ന് പറഞ്ഞ് ശീലിച്ച വിദ്യാർഥികൾക്ക് ഇനി മുതൽ അങ്ങനെ പറയാൻ പറ്റില്ല എന്നാണ് പുതിയ update. അതായത്, ഇതുവരെ നടന്നു വന്നിരുന്ന exam procedure ആദ്യം Listening, അതിനു ശേഷം Reading അതിനു ശേഷം അവസാനം Writing എന്നതായിരുന്നു. എന്നൽ ഇന്നലെ വന്ന IDP update ഇൽ പറയുന്നത് Writing, Reading എന്നതിന് ശേഷം അവസനമായിട്ടയിരിക്കും ഇനി മുതൽ Listening നടത്തുക എന്നാണ്. 

വിദേശ രാജ്യങ്ങളിൽ ആദ്യമേ ഈ രീതി അവലംബിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നൽ ഇന്ത്യയിൽ ഈ മാറ്റം ജൂൺ 25 മുതൽ ഉണ്ടാവും എന്നാണ് update ഇല് പറയുന്നത്. 

Comments